നിന്നെകുറിച്ച്എഴുതാനാണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത്....നമ്മുടെ പ്രണയത്തെ കുറിച്ചും....
നമ്മുടെ പ്രണയം ഒരു ബ്ലോഗില്‍,അതില്‍ നിറയുന്ന അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നെനിക്കറിയാം,എങ്കിലും .........
പുലരിയില്‍ വിരിയുന്ന പൂവില്‍, അതിന്റെ ഇതളിലെ മഞ്ഞുതുള്ളിയില്‍,
രാത്രിമഴയുടെ സംഗീതത്തില്‍, കടലിന്‍റെ അലയൊലിയില്‍...എല്ലാത്തിലും,എല്ലാത്തിലും നിന്നോടുള്ള പ്രണയമാണ്.. ഈ പ്രപഞ്ചത്തിലുള്ള എല്ലാം നിന്നോട് പറയുന്നത് എന്‍റെ പ്രണയമല്ലേ?????
നീ ഇത് വായിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് എനിക്കറിയാം.എന്നാലും നാളെ ഞാന്‍ ഇല്ലാതാകുമ്പോള്‍ ഞാന്‍ എഴുതി വയ്ക്കുന്ന വാക്കുകളിലൂടെ നിലനില്‍ക്കട്ടെ, എല്ലാവരും അറിയട്ടെ എനിക്ക് നിന്നോടുള്ള പ്രണയം....
നിന്നെ ഇത്രമേല്‍ സ്നേഹിച്ചിരുന്ന ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നു എന്നും, ഞാന്‍ സ്നേഹിക്കുന്ന പോലെ നിന്നെ വേറെ ആര്‍ക്കും ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല എന്നും ഈ ലോകം അറിയട്ടെ..
നമ്മുടെ പ്രണയം കാലാതീതമായി നിലനില്‍ക്കട്ടെ...............

നഷ്ട പ്രണയത്തിന്റെ എല്ലാ വിരഹവും ഈ വരികളില്‍ ഉള്കൊല്ലുന്നുന്ദ് ...ആരെയാണോ നിങ്ങള്‍ സ്നേഹിക്കുനത് അവര്‍ ഈ സ്നേഹം അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ....
ReplyDelete