വിശ്വാസം അതല്ലേ എല്ലാം എന്നൂ പറയും ...പക്ഷെ എന്റെ വിശ്വാസങ്ങളില്‍ പലതും തെറ്റിയിട്ടെ ഉള്ളു ... പലരുടെയും വിശ്വാസം ഞാന്‍ തെറ്റിചിട്ടെ ഉള്ളു ..ചെറുപത്തില്‍ എന്റെ വിശ്വാസം ഞാന്‍ വലിയ നിലയില്‍ എത്തുമെന്നായിരുന്നു ..പക്ഷെ തകര്നടിഞ്ഞ ആ വിശ്വാസത്തിന്റെ മുന്നിലാണ് ഞാനിന്നു നില്ക്കുനത് ...പ്രായമാകുമ്പോള്‍ ഇവന് ഞങ്ങളെ നോക്കി കൊളുമെന്ന എന്റെ മാതാപിതാക്കളുടെ വിശ്വാസമാണ് ഞാന്‍ തകര്ത്ത്എറിഞ്ഞത് ..സ്നേഹം കനിഞ്ഞു നല്‍കുമെന്ന എന്റെ അനിയന്റെയും സഹോദരിമാരുടെയും ...വിശ്വാസത്തിനെ എനിക്ക് ഒരിക്കലും സാധൂകരിക്കാന്‍ കഴിഞ്ഞില്ല ..ഞാന്‍ സ്നേഹിചിലെങ്കിലും എന്റെ അനിയന് എന്നെ സ്നേഹിക്കുമെന്ന എന്റെ വിശ്വാസം പലപ്പോഴും എന്റെ മുന്നില്‍ പിച്ചിചീന്തപെട്ടു ....എന്നില്‍ നിന്ന് ഒന്നും മറയ്ക്കില്ല എന്നാ എന്റെ വിശ്വാസം പലപ്പോഴും സഹോദരിമാര്‍ ..പൊട്ടിച്ചുഎറിയുന്നത് ഞാന്‍ കണ്ടിട്ട്ഉണ്ട് ..ഒരിക്കലും നീ എന്നെ പിരിയില്ലെന്ന അതിര് കടന്ന എന്റെ ആത്മവിശ്വാസം നിമിഷങ്ങള്‍ കൊണ്ട് അസ്തമിക്കുനത് നോക്കി നില്കാനെ കഴിഞ്ഞുള്ളൂ ..തെറ്റ് പറയേണ്ട കാര്യമില്ല കാരണം നിന്റെ വിശ്വാസങ്ങള്‍ക് ശക്തി പകരുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല ..."നമുക്ക് ഒരുമിച്ച് ഒരു സിനിമക് പോകാം ".എന്നെ നിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് പോലും ."എനിക്ക് വെട്ടമില്ലെങ്കില്‍ കാഴ്ചയില്ല " എന്നാ എന്റെ ഉത്തരത്തിനു .... എന്റെ സ്നേഹത്തിനു മേലുള്ള നിന്റെ വിശ്വാസത്തില്‍ മാത്രമല്ല കോട്ടം വരുത്തിയത് ..ഒരു നല്ല ഭര്‍ത്താവായി നിന്നെ സ്നേഹിക്കാനുള്ള എന്റെ കഴിവില്‍ കൂടിയാണ് ....എല്ലാ വിശ്വാസങ്ങളും തെറ്റിചെങ്ങിലും ..."ഇവനെ ഒന്നിനും കൊള്ളില്ല " എന്നുള്ള എല്ലാവരുടെയും വിശ്വാസം കാലാകാലങ്ങളായി ഊട്ടിയുറപ്പിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് ...തകര്നടിഞ്ഞതും തകര്‍ത്ത് എറിയപെട്ടതുമായ ഒരു കുന്നോളം വിശ്വസങ്ങല്കിടയിലാണ് ഞാന്‍ ജീവിക്കുന്നതെങ്കിലും ...ഇനിയും ജീവിക്കാന്‍ എന്നെ പ്രേരിപികുന്ന ഒരു വിശ്വാസമുണ്ട് ..ആ വിശ്വാസത്തിലാണ് ..ഞാന്‍ ഓരോ നിമിഷവും ഞാന്‍ ജീവിചിരികുന്നത് ..ദൂരെയാണെങ്കിലും നീ എന്റെ പ്രണയം അറിയുന്നുണ്ട് എന്നാ വിശ്വാസം ...ഒരു മേയ് ആകാന്‍ കഴിഞ്ഞില്ലെങ്കിലും നീ എന്നെ ഇനിയും എന്നും പ്രനയിക്കുമെന്ന വിശ്വാസം ...നമ്മുടെ പ്രണയം അനശ്വരമാനെന്ന വിശ്വാസം ....മരണം വരെ ഈ വിശ്വാസം തകരില്ലെന്ന വിശ്വാസം .......
എനിക്കും ഉണ്ടായിരുന്നു വിശ്വാസങ്ങള്‍.. ഒരുപാടു പഠിച്ചു നല്ല ജോലി നേടും എന്ന വിശ്വാസം,അച്ഛന് നോക്കാത്ത വീട്ടില്‍ അമ്മക്ക് ഞാനൊരു തണലാവും എന്ന വിശ്വാസം..പാഴായിപ്പോയ എന്റെ വിശ്വാസം.
ReplyDelete.വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവു എന്നെ നന്നായി നോക്കും, ഞാന്‍ കൊടുക്കുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ചു തരും എന്നൊക്കെയായി വിശ്വാസങ്ങള്‍..അതും തകര്‍ന്നു പോയ ചില വിശ്വാസങ്ങള്‍ മാത്രം .....
പിന്നെ ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി എന്റെ ജീവിതം നഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ മാത്രമായി ഉള്ളതാണെന്ന്...........
എങ്കിലും എന്റെ നഷ്ടങ്ങളാണ് എനിക്ക് അവനെ തന്നതും...
ഇപ്പോള്‍ എന്റെ വിശ്വാസം ഇനിയുള്ള എല്ലാ ജന്മങ്ങളിലും എന്റെ ഒപ്പം അവന് ഉണ്ടാകും എന്നാണ്-എന്റെ മാത്രമായി..അന്നവന്റെ സ്നേഹമോ എനിക്ക് മാത്രം സ്വന്തം.... ഇത് മാത്രമാണെന്റെ പ്രാര്‍ത്ഥനയും ...!!