പ്രണയം എനിക്ക് നല്‍കിയത് ഒരു കൂട്ടം ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ..അവക്ക് ഉത്തരം നല്‍കേണ്ട നീയോ...എന്നരികില്‍ ഇല്ല താനും...
പ്രണയാര്‍ദ്രമാം എന്‍
വിരഹാര്‍ദ്ര നിമിഷത്തില്‍
ഒരു തുള്ളി സ്നേഹവുമായ്
നീ വരുമോ .............?
അറിയാതെ തേങ്ങുമെന്‍
മനതാരില്‍
ഒരു നനവാര്ന സ്പര്‍ശമായ്
നീ പടരുമോ ...........?
ദുഖ സാന്ദ്രമാം എന്‍
ഉള് തേങ്ങലുകള്‍ക്ക്
സ്നേഹസാന്ദ്രമായ് നീ
മറുപാട്ട് മൂളുമോ ... ?
മമ ഹൃദയത്തില്‍ നിറയും
മായാത്ത മുറിവുകള്‍
ചുടു ചുംബനങ്ങളാല്‍
നീ മായ്കുഉമോ ........?
ഈ ജന്മം നമുക്കൊന്ന് ചേരാന്‍
കഴിഞ്ഞില്ലെങ്കില്‍
മരണത്തിലെങ്കിലും പ്രിയേ
നീ എന്‍ കൂടെ വരുമോ...?
കാലാകാലങ്ങളായി വിരഹ നൊമ്പരങ്ങള്‍ പ്രണയത്തിന്റെ സമ്മാനമാണ് .....അതേറ്റു വാങ്ങുക ...
ReplyDeleteഅനശ്വരമായ പ്രണയത്തെ മായ്ക്കാന്‍ ലോകത്തോന്നിനുമാകില്ല എന്നറിയുക..അതില്‍ ആശ്വസിക്കാന്‍ ശ്രമിക്കുക...!
പക്ഷെ പ്രണയം ഒരു നൊമ്പരമായി മാറിക്കഴിഞ്ഞാൽ....
ReplyDelete