Tuesday, June 14, 2011

."കൃഷ്ണാ...നീയെന്നെ പ്രണയിച്ചിരുന്നുവോ"???...............


          കൃഷ്ണാ.... ഈ രാധയെ നീ ഓര്‍ക്കുന്നുവോ??..
എല്ലാവരും പറയുന്നു നാം പ്രണയിച്ചിരുന്നുവെന്ന്..
എല്ലാവരും നമ്മെ അനശ്വര പ്രണയത്തിന്റെ പ്രതീകമായിട്ടു വാഴ്ത്തുന്നു..
കവികളായ കവികളെല്ലാം നമ്മുടെ പ്രണയത്തെ വര്‍ണ്ണിച്ചിട്ടുണ്ട്..
ഇങ്ങനെയാണ് പറയുന്നതെങ്കിലും കൃഷ്ണാ, നീയെന്നെ ശരിക്കും പ്രണയിച്ചിരുന്നോ?..അരുതെന്ന് മനസ്സ് പറയുന്നുവെങ്കിലും അറിയാതെ ഞാന്‍ ചോദിച്ചുപോവുകയാണ് ഈ ചോദ്യം..
എന്റെ മനസ്സ് എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ടെങ്കിലും ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ എന്നും ഞാന്‍ തോറ്റിട്ടേയുള്ളൂ.............ഇതിനുത്തരം പറയാതെ നീയും എന്നും എന്നെ തോല്‍പ്പിച്ചിട്ടേയുള്ളൂ .......................................
     എന്നെന്നേക്കുമായി ഈ വൃന്ദാവനത്തെ  ഉപേക്ഷിച്ചു നീ  മധുരക്ക് പോയപ്പോള്‍, ഒരു വട്ടമെങ്കിലും തിരിഞ്ഞു നോക്കി നിന്റെയീ രാധയെക്കൂടി നീ വിളിക്കുമെന്ന് ഞാന്‍ കരുതി..
മുറകള്‍ തെറ്റാതെ യുദ്ധം ചെയ്തു നീ രുക്മിണിയെ പാണിഗ്രഹണം ചെയ്തപ്പോള്‍ നിന്നുടെ കൈകളില്‍ എന്റെ കൈ ചേര്‍ത്ത് വച്ച് വളര്‍ന്ന നമ്മുടെ പ്രണയത്തെ നീ ഓര്‍ത്തേയില്ല..............
ചിരഞ്ജീവിയായ ജാംബവാന്‍ തന്റെ മകളെ നിനക്ക് നല്‍കിയപ്പോള്‍  എല്ലാം നിനക്കായി സമര്‍പ്പിച്ച എന്നെ എന്തേ നീ മറന്നുപോയി കണ്ണാ??.....
ഒരു രാജ്യം സ്വന്തമായി നീ ഭരിച്ചിട്ടും നിന്റെ മനോരാജ്യത്തെ റാണിയാകാന്‍ പോലും എന്തേ നീ എന്നെ ക്ഷണിച്ചില്ല???....
           അറിയാതെ ഒരു നോക്കുകൊണ്ടുപോലും നിന്നെ ഞാന്‍ നോവിച്ചിട്ടില്ല.എന്നിട്ടും നിന്റെ തൃക്കാല്‍ക്കല്‍ എല്ലാം സമര്‍പ്പിച്ച എന്നെ നീ മറന്നു..,നമ്മുടെ പ്രണയത്തെ മറന്നു.................
തെറ്റി...! നമ്മുടെയല്ല..എന്റെ, എന്റെ മാത്രം പ്രണയം.....അതാണ് ശരി.... എന്റെ പ്രണയത്തെ മറന്നു...!!!
എല്ലാവരും എന്നിട്ടും പറയുന്നു നാം പ്രണയിച്ചിരുന്നു എന്ന്....അത് സത്യമായിരുന്നോ?????അതോ നിനക്ക് ഞാന്‍ മറ്റൊരു ഗോപിക മാത്രമായിരുന്നോ??...............
എന്റെ പ്രണയം സത്യമാണെന്ന് തോന്നുന്നുവെങ്കില്‍ എന്റെയീ ചോദ്യത്തിനെങ്കിലും ഒരു വട്ടം നീ ഉത്തരം പറയൂ.......
             ..."കൃഷ്ണാ ..നീയെന്നെ പ്രണയിച്ചിരുന്നുവോ??????".......................


2 comments:

  1. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും എന്നോട് ചോദിച്ചു---- "കൃഷ്ണന്‍ രാധയെ സ്നേഹിച്ചിരുന്നുവോ???"
    ............കൃഷ്ണന്‍ ഉപേക്ഷിച്ച രാധയ്ക്കു ഒടുവിലെന്തു സംഭവിച്ചു???

    ReplyDelete