Thursday, June 2, 2011

എന്നും നിനക്കായി....



"നീ എന്നില്‍ നിന്നും ഒരുപാടകലെ.." അങ്ങനെയാണ് എന്റെ മനസ്സ് എപ്പോഴും ചിന്തിക്കുന്നത്--ഏറ്റവും പ്രിയപ്പെട്ട നീ എന്റെ അരികില്‍ ഉണ്ടായിട്ടു കൂടി..
എന്താണങ്ങനെ എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല..
            പക്ഷെ നമ്മള്‍ തമ്മില്‍ ഒരു വിരല്‍ തുമ്പിന്റെ ദൂരം പോലും ഉണ്ടെന്നു നീ പറയരുത്..അതെന്നെ എത്രമാത്രം വേദനിപ്പിക്കും എന്ന് അറിയുമോ??ഇതൊക്കെയാണെങ്കിലും എനിക്കറിയാം എന്റെ മരണം മാത്രമേ നമ്മളെ ഒന്നാക്കൂ എന്ന്..ഇപ്പോള്‍ ഞാന്‍ അത് സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു..
നീ കരുതുന്നുണ്ടോ മരണത്തോടെ എന്റെ ജീവിതം അവസാനിക്കുകയാണെന്ന്??ഒരിക്കലുമില്ല  ...എന്റെ ആത്മാവ് ജീവിക്കും-നിനക്കായി, സ്നേഹിക്കും -നിന്നെ മാത്രം.. മരണത്തിനു ശേഷവും എന്റെ വിരലുകള്‍ നിന്നെ തഴുകും -കാറ്റായി... എന്റെ പ്രണയം നിന്നെ നനയ്ക്കും-നേര്‍ത്ത മഴയായി....പിന്നെ നിന്റെ ശ്വാസത്തില്‍ പോലും നിറയുന്നത് ഞാനായിരിക്കും, ഞാന്‍ മാത്രമായിരിക്കും..!!
                            ഒന്നുമാത്രം ചോദിച്ചോട്ടെ-- എന്റെ പ്രിയപ്പെട്ടവനെ നീ  അറിയുന്നുണ്ടോ ഞാന്‍ നിന്നെ മറ്റെന്തിനെക്കാളും കൂടുതല്‍ സ്നേഹിക്കുന്നു എന്ന്???.................
.

3 comments:

  1. തിരിച്ചു കിട്ടാത്ത സ്നേഹം മാനസിന്റെ വിങ്ങലാണെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ് ...അല്ലെ

    ReplyDelete