എന്റെ നഷ്ടപ്പെട്ട നീലാംബരി....!!
Saturday, October 15, 2011
Monday, July 11, 2011
പ്രണയമഴക്കാലം....
മണലാരണ്യത്തിലെ കത്തുന്ന വേനലില്‍ ദിവസങ്ങളും,മാസങ്ങളും എന്തിനെന്നറിയാതെ ഉരുക്കിക്കൊണ്ടിരിക്കുമ്പോഴും ഓര്‍മ്മകള്‍ കൊണ്ട് സമൃദ്ധമായിരുന്നു നഷ്ടങ്ങള്‍ ഊഷരഭൂമിയാക്കിയ എന്‍റെ മനസ്സ്.. ..........മഴ മോഹിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാന്‍ സ്നേഹത്തിനായി കൊതിക്കുകയായിരുന്നു...എന്‍റെ മോഹങ്ങളും ,നൊമ്പരങ്ങളും,പരാതികളും പരിഭവങ്ങളുമെല്ലാം നാല് ചുവരുകള്‍ക്കുള്ളില്‍ പ്രതിധ്വനിച്ചു...അത് കേള്‍ക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ... മനസ്സിന്‍റെ അടിത്തട്ടില്‍ മുളപൊട്ടുന്ന കുഞ്ഞു കുഞ്ഞു മോഹങ്ങളുടെ മൊട്ടുകള്‍ വിരിയും മുന്‍പേ ഇറുത്തെടുത്തു കണ്മുന്നില്‍ത്തന്നെ ചവിട്ടിയരയ്ക്കപ്പെട്ടിരുന്നു...
ജീവിത യാ. ഥാര്‍ത്ഥ്യങ്ങളില്‍
തളര്‍ന്നപ്പോള്‍ എല്ലാത്തില്‍ നിന്നും ജീവിത യാ. ഥാര്‍ത്ഥ്യങ്ങളില്‍
ഓടിയൊളിക്കാന്‍ കൊതിച്ചു..ജനാലയിലൂടെ ഞാന്‍ കാണുന്ന ആകാശക്കീറിലേക്ക് പറന്നുയരുന്ന സ്വാതന്ത്ര്യം മോഹിച്ചു..
ജനലഴികളില്‍ മുഖം ചേര്‍ത്ത് വിങ്ങിപ്പൊട്ടി കരഞ്ഞ ഒരു സന്ധ്യക്ക് നനഞ്ഞ മിഴികളിലേക്കു കുളിരായ് വന്നു വീണ മഴത്തുള്ളിയായിരുന്നു അവന്‍......പിന്നെ
തീ പോലെ പൊള്ളുന്ന മനസ്സിലേയ്ക്ക് തണുത്ത കാറ്റും,മഴത്തുള്ളികളും,മഴയില്‍ നനഞ്ഞ ഒരു പിടി പൂക്കളുമായി ,ഒരു വേനല്‍ മഴയായി അവന്‍ പെയ്യുകയായിരുന്നു.......പിന്നീടെന്നും അശാന്തമായ എന്‍റെ മനസ്സിന് മുകളിലെ ആകാശം നിറഞ്ഞു നിന്നത് അവന്‍റെ മുഖം മാത്രമായിരുന്നു ...അവനെന്നിലേക്ക് സ്നേഹത്തിന്‍റെ തോരാമഴയായി പെയ്തിറങ്ങുകയായിരുന്നു...ആ മഴത്തുള്ളികള്‍ എന്നെ ഒരു സ്വപ്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി....ഞാനും അവനും മാത്രമുള്ള പ്രണയം നിറഞ്ഞ ലോകത്തിലേയ്ക്ക്..പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലാത്ത പ്രണയത്തിന്‍റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ചു ....ഞങ്ങള്‍ ഒരുമിച്ചു കണ്ട സ്വപ്നങ്ങള്‍ക്ക് മഴവില്ലിന്‍റെ വര്‍ണ്ണങ്ങള്‍ തന്നു..........
അവനെ തൊടാന്‍,അവനെന്‍റെ അരികില്‍ വരാന്‍ പിന്നെ ഞാന്‍ എന്‍റെ ജനാലകള്‍ എന്നും തുറന്നിട്ടു.....അഴിവാതിലിലൂടെ എന്നും അവനെന്‍റെ അരികില്‍ വന്നു....ഇപ്പോള്‍ എനിക്കെന്നും മഴക്കാലമാണ്....ഋതുഭേദങ്ങളില്ലാത്ത പ്രണയമഴക്കാലം....................!!!!!
Thursday, June 16, 2011
എന്‍റെ പ്രണയമേ ..നീ മരണമാണോ?
എന്‍റെ പ്രിയനേ, നീ എവിടെയാണ്??...
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീഴുന്നതറിയാതെ,വര്‍ഷങ്ങള്‍ കടന്നു പോകുന്നതറിയാതെ നിനക്കായ് ഞാനിവിടെ കാത്തിരിക്കുന്നത് നീ അറിയുന്നില്ലേ???....
എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണു പോയത്?..
എന്നില്‍ നിന്നുമകന്നു നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്??...
നിന്നെയൊന്നു കാണാന്‍ ,നിന്റെ പ്രണയം നുകരാന്‍ ഞാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം??----നിനക്കായ് മാത്രം ഞാന്‍ കരുതി വച്ച പ്രണയത്തിന്‍റെ വസന്തം വിരഹച്ചൂടില്‍ കരിയുന്ന നാള്‍ വരെയോ??...,,നിന്നെയോര്‍ത്തു പൊഴിയുന്ന എന്‍റെ മിഴിനീര്‍ കണങ്ങള്‍ ചേര്‍ന്നൊരു പുഴയായ് തീരും വരെയോ???......
എന്നിലെ ജീവന്റെ തുടിപ്പ് നിലയ്ക്കുന്ന നിമിഷമാണോ നീ എന്നിലേയ്ക്ക് വരിക?..,നമ്മള്‍ ഒന്നായി തീരുക??
................'പറയൂ എന്‍റെ പ്രണയമേ ..,നീ മരണമാണോ????........'
Tuesday, June 14, 2011
."കൃഷ്ണാ...നീയെന്നെ പ്രണയിച്ചിരുന്നുവോ"???...............
കൃഷ്ണാ.... ഈ രാധയെ നീ ഓര്‍ക്കുന്നുവോ??..
എല്ലാവരും പറയുന്നു നാം പ്രണയിച്ചിരുന്നുവെന്ന്..
എല്ലാവരും നമ്മെ അനശ്വര പ്രണയത്തിന്റെ പ്രതീകമായിട്ടു വാഴ്ത്തുന്നു..
കവികളായ കവികളെല്ലാം നമ്മുടെ പ്രണയത്തെ വര്‍ണ്ണിച്ചിട്ടുണ്ട്..
ഇങ്ങനെയാണ് പറയുന്നതെങ്കിലും കൃഷ്ണാ, നീയെന്നെ ശരിക്കും പ്രണയിച്ചിരുന്നോ?..അരുതെന്ന് മനസ്സ് പറയുന്നുവെങ്കിലും അറിയാതെ ഞാന്‍ ചോദിച്ചുപോവുകയാണ് ഈ ചോദ്യം..
എന്റെ മനസ്സ് എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ടെങ്കിലും ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ എന്നും ഞാന്‍ തോറ്റിട്ടേയുള്ളൂ.............ഇതിനുത്തരം പറയാതെ നീയും എന്നും എന്നെ തോല്‍പ്പിച്ചിട്ടേയുള്ളൂ .......................................
എന്നെന്നേക്കുമായി ഈ വൃന്ദാവനത്തെ ഉപേക്ഷിച്ചു നീ മധുരക്ക് പോയപ്പോള്‍, ഒരു വട്ടമെങ്കിലും തിരിഞ്ഞു നോക്കി നിന്റെയീ രാധയെക്കൂടി നീ വിളിക്കുമെന്ന് ഞാന്‍ കരുതി..
മുറകള്‍ തെറ്റാതെ യുദ്ധം ചെയ്തു നീ രുക്മിണിയെ പാണിഗ്രഹണം ചെയ്തപ്പോള്‍ നിന്നുടെ കൈകളില്‍ എന്റെ കൈ ചേര്‍ത്ത് വച്ച് വളര്‍ന്ന നമ്മുടെ പ്രണയത്തെ നീ ഓര്‍ത്തേയില്ല..............
ചിരഞ്ജീവിയായ ജാംബവാന്‍ തന്റെ മകളെ നിനക്ക് നല്‍കിയപ്പോള്‍ എല്ലാം നിനക്കായി സമര്‍പ്പിച്ച എന്നെ എന്തേ നീ മറന്നുപോയി കണ്ണാ??.....
ഒരു രാജ്യം സ്വന്തമായി നീ ഭരിച്ചിട്ടും നിന്റെ മനോരാജ്യത്തെ റാണിയാകാന്‍ പോലും എന്തേ നീ എന്നെ ക്ഷണിച്ചില്ല???....
അറിയാതെ ഒരു നോക്കുകൊണ്ടുപോലും നിന്നെ ഞാന്‍ നോവിച്ചിട്ടില്ല.എന്നിട്ടും നിന്റെ തൃക്കാല്‍ക്കല്‍ എല്ലാം സമര്‍പ്പിച്ച എന്നെ നീ മറന്നു..,നമ്മുടെ പ്രണയത്തെ മറന്നു.................
തെറ്റി...! നമ്മുടെയല്ല..എന്റെ, എന്റെ മാത്രം പ്രണയം.....അതാണ് ശരി.... എന്റെ പ്രണയത്തെ മറന്നു...!!!
എല്ലാവരും എന്നിട്ടും പറയുന്നു നാം പ്രണയിച്ചിരുന്നു എന്ന്....അത് സത്യമായിരുന്നോ?????അതോ നിനക്ക് ഞാന്‍ മറ്റൊരു ഗോപിക മാത്രമായിരുന്നോ??...............
എന്റെ പ്രണയം സത്യമാണെന്ന് തോന്നുന്നുവെങ്കില്‍ എന്റെയീ ചോദ്യത്തിനെങ്കിലും ഒരു വട്ടം നീ ഉത്തരം പറയൂ.......
..."കൃഷ്ണാ ..നീയെന്നെ പ്രണയിച്ചിരുന്നുവോ??????".......................
ഓര്‍മ്മകള്‍...........
ഓര്‍മ്മകള്‍ക്ക് നല്ല സുഗന്ധമാണെന്നു പറയും....ശരിയാണ്..ഓര്‍മ്മകള്‍ക്ക് ഒരു പ്രത്യേക സുഗന്ധമാണ്...അവ പകര്‍ന്നു നല്‍കുന്നത് ഒരു പ്രത്യേക നിര്‍വൃതിയാണ്.....!!
അവയ്ക്ക് ചിലപ്പോള്‍ ആത്മാവിന്‍റെ നഷ്ട സുഗന്ധമാകാം...ചിലപ്പോള്‍ പ്രണയത്തിന്‍റെ മായിക സുഗന്ധമാകാം............ഓര്‍മ്മകള്‍ക്ക് മദ്യത്തിന്‍റെ ലഹരിയാണ് ചില സമയത്ത്..!!!കാരണം അത്രയേറെ നമ്മളെ വികാരോന്മത്തരാക്കാന്‍ ഓര്‍മ്മകള്‍ക്ക് കഴിയും. ചിലപ്പോള്‍ അവ നമ്മളെ കരയിക്കും...ചിലപ്പോള്‍ ചിരിപ്പിക്കും.....പക്ഷെ അവ എന്നും ഒരു നഷ്ടബോധമായിത്തന്നെ നമ്മില്‍ അവശേഷിക്കുകയും ചെയ്യും..........................
നഷ്ടപ്പെട്ട ബാല്യകാലവും, അതിലേറെ ഇഷ്ടപ്പെടുന്ന പ്രണയകാലവും ഓര്‍ക്കാതിരിക്കുന്ന ഒരു നിമിഷംപോലും എനിയ്ക്കുണ്ടാകില്ല.........ഇരുട്ട് മാത്രം മൂടിക്കിടക്കുന്ന,എവിടെച്ചെന്നെത്തുമെന്നറിയാത്ത ഭാവികാലത്തെക്കാളും 'ഞാന്‍ എന്താണ്'എന്ന് എനിയ്ക്ക് തിരിച്ചറിവ് നല്‍കിയ എന്‍റെ ഭൂതകാലമാണ് എനിയ്ക്കേറ്റവും പ്രിയപ്പെട്ടത്...ഏഴു നിറങ്ങളും ചാലിച്ചെഴുതിയ വര്‍ണ്ണചിത്രങ്ങളാല്‍ അവ എനിയ്ക്ക് മടക്കി നകുന്ന എന്‍റെ ഓര്‍മ്മകള്‍ക്ക് സുഗന്ധം തന്നെയാണ്............!!!!!!!!!
നീ എന്‍ മാറില്‍ ചേര്‍ന്നുറങ്ങുന്ന ആ ദിവ്യനിമിഷത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എത്ര താലോലിച്ചാലാണ് മതിവരിക??......
പ്രിയേ,ഇന്നും എന്നില്‍ പ്രണയം അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ഓര്‍മ്മകളായി മാത്രമാണ്............നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളായി മാത്രം...........................................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
പ്രിയേ,ഇന്നും എന്നില്‍ പ്രണയം അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ഓര്‍മ്മകളായി മാത്രമാണ്............നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളായി മാത്രം...........................................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Wednesday, June 8, 2011
നീ തന്നെ പ്രണയം
പ്രണയം അതിന്റെ പൂര്‍ണ രൂപത്തില്‍ എത്തുന്നത് ....നാം പ്രണയികുന്നവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കതിരിക്കുന നിമിഷത്തിലാണ് ...ആ നിമിഷത്തില്‍.. പ്രിയപെട്ടവരുടെ ഒരു ചെറു പുഞ്ചിരി പോലും നമുക്ക് പ്രണയ സാഭല്യമാകും...
നിന്നെ എനികിന്നു തന്നതും പ്രണയം
നിന്‍ സ്നേഹമെനികിന്നു പകര്നതും പ്രണയംനീ തന്ന സ്വപ്നത്തിന്‍ പേരാണ് പ്രണയം
നിന്‍ കണ്ണിലെ നിനവിന്റ നിറവാണ് പ്രണയം
നീ പറയുന്ന വാക്കില്‍ ഉള്ളതും പ്രണയം
നീ പറയാത്ത വാക്കില്‍ നിറഞ്ഞതും പ്രണയം
നിന്‍ കണ്മിഴി കോണില്‍ കണ്ടതും പ്രണയും
നിന്‍ വാക്കിലും നോക്കിലും ആകെ പ്രണയം
ഇത്തിരി പൂവേ നിന്‍ ചുണ്ടിലും പ്രണയം
ഒത്തിരി ഉള്ലോരാ കനവിലും പ്രണയം
അറിയാതെ വന്നു നീ തന്നതും പ്രണയം
ഇന്ന് ...
പറയാതെ നീ അങ്ങ് പോയതും പ്രണയം
നീ തന്ന സ്വപ്നത്തിന്‍ പേരാണ് പ്രണയം..
ആകെ
നീ തന്നെ ആണ് എനികിന്നു പ്രണയം
Monday, June 6, 2011
എന്നും നിന്റെ സ്വന്തം...
അവന്‍---പ്രണയ സ്വപ്നങ്ങളുടെ വര്‍ണ്ണതേരില്‍ പാറി നടന്നവന്‍...
പ്രണയമെന്നത് പൊള്ളയായ വാക്ക് മാത്രമായ ഈ ലോകത്ത് അതിനൊരു അപവാദം പോലെ തന്റെ പ്രണയിനിയെ പ്രാണനെപ്പോലെ സ്നേഹിച്ചവന്‍.
അറിയാമായിരുന്നു അവന്,ഒരുനാള്‍ വേര്‍പിരിയേണ്ടി വരുമെന്ന്... എങ്കിലും അവന്‍ സ്നേഹിച്ചു,,,സ്നേഹം കൊണ്ടവളെ വീര്‍പ്പു മുട്ടിച്ചു.....
ആ ശപിക്കപ്പെട്ട ദിവസം അവള്‍ തന്റെ ഹൃദയരക്തം ചാലിച്ച് അവനു എഴുതിയ കുറിപ്പില്‍ ഇത്ര മാത്രം----"പിരിയാന്‍ സമയമായി".......
പിന്നീടവന്‍ സ്വപ്‌നങ്ങള്‍ കണ്ടില്ല..... എങ്കിലും അവന്റെ പ്രണയം-അതെന്നും അവള്‍ക്കു മാത്രം സ്വന്തം..!!
മനസ്സിന്റെ തമോഗര്‍ത്തങ്ങളില്‍ തന്നെത്തന്നെ ഒളിപ്പിച്ച് അവന്‍ ഇന്നും അവള്‍ക്കായി കാത്തിരിക്കുന്നു-----.
"ഒരിക്കല്‍ അവള്‍ വരും..നഷ്ടപ്പെട്ടുപോയ വര്‍ഷങ്ങളെ നിമിഷങ്ങളാക്കിക്കൊണ്ട്,,എനിക്ക് വേണ്ടി മാത്രം"..എന്ന പ്രതീക്ഷയില്‍...
അവള്‍ വരും,അതൊരുപക്ഷേ ജന്മങ്ങള്‍ പലതു കഴിഞ്ഞുമായേക്കാം.അത് വരെ ദുഃഖം നിഴല്‍ പരത്തിയ ഈ ഏകാന്തദ്വീപില്‍ അവനുണ്ടാകും..അവന് കൂട്ടിനു ഒരു വസന്തകാലത്തിന്റെ നിറമുള്ള ,കുളിരുള്ള കുറേ ഓര്‍മ്മകളും....
ആ ഓര്‍മ്മകളില്‍ സ്വയം മറക്കുമ്പോള്‍ അവന്‍ ലയിക്കുന്നത് അവളില്‍ത്തന്നെയല്ലേ????...........
കാത്തിരുപ്പ്
യാഥാര്തമായ പ്രണയം കാത്തിരിപിന്റെത് കൂടിയാണ് ..തന്റെ പ്രണയിനിയെ കാത്തിരിക്കുന്ന നിസ്വാര്തമായ് ആ തപസിനിടയില്‍ ഭൂമിയും ആകാശവും ഈരേഴു പതിനാല് ലോകവും നിശ്ചലമാനെങ്കിലും ..ഹൃദയത്തിന് മാത്രം ചടുല താളമാണ് ...
നിന്നെയും കാത്തു ഞാന്‍ തപസിരുപ്പു
നിന്‍ സ്നേഹ മന്ത്രണം കാതോര്‍ത്തു ഞാന്‍
അവിരാമം ഈയിടം കാത്തു നില്പ്..ദേവി..
ആ ഹൃദയ സ്പര്‍ശനം തേടിടും ഞാന്‍
അത്രയോ നാലയി നോമ്പ് ഇരുപ്പു
നിന്‍ കാര്‍കൂന്തല്‍ തഴിടുവാനായി
എന്‍ കരം കോരിതരിപ്പു ..... സഖി...
നിന്‍ മാറിടത്തില്‍ തലചായ്പ്പനായ്
എന്‍ മനോമുകുളം തുടിതുടിപ്പു
നിന്‍ ഹൃദയസ്പന്ദനം കേട്ടിടുവാനായ്
എന്‍ കര്നപുടലങ്ങള്‍ വിങ്ങി നില്‍പ്പു...പ്രിയേ
നിന്നെയെന്‍ ദേവിയി പൂജിക്കുവാന്‍
എന്‍ അമ്പലത്തിന്‍ തിരുനട തുറന്നു ഞാന്‍
നിന്നെയെന്‍ പ്രണയമായ് സ്വീകരിപ്പാന്‍
അറിയാതെ തെങ്ങുമെന്‍ മനം തുടിപ്പു ...കണ്ണേ
എനടിനായ് ഇനിയും നീ വൈകുന്നു ദേവി
എന്നിലെ പ്രാണനില്‍ അലിയുവാനായി
.......എങ്കിലും
ഒരു നൂറു ജന്മം ഞാന്‍ തപസിരിക്കാം ദേവി
ഇനിയും ഈ താഴ്‌വരയില്‍ നിനക്ക് വേണ്ടി ........
Saturday, June 4, 2011
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ?
പ്രണയം എനിക്ക് നല്‍കിയത് ഒരു കൂട്ടം ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ..അവക്ക് ഉത്തരം നല്‍കേണ്ട നീയോ...എന്നരികില്‍ ഇല്ല താനും...
പ്രണയാര്‍ദ്രമാം എന്‍
വിരഹാര്‍ദ്ര നിമിഷത്തില്‍
ഒരു തുള്ളി സ്നേഹവുമായ്
നീ വരുമോ .............?
അറിയാതെ തേങ്ങുമെന്‍
മനതാരില്‍
ഒരു നനവാര്‍ന സ്പര്‍ശമായ്
നീ പടരുമോ ...........?
ദുഖ സാന്ദ്രമാം എന്‍
ഉള്‍ തേങ്ങലുകള്‍ക്ക്
സ്നേഹസാന്ദ്രമായ് നീ
മറുപാട്ട് മൂളുമോ ... ?
മമ ഹൃദയത്തില്‍ നിറയും
മായാത്ത മുറിവുകള്‍
ചുടു ചുംബനങ്ങളാല്‍
നീ മായ്കുഉമോ ........?
ഈ ജന്മം നമുക്കൊന്ന് ചേരാന്‍
കഴിഞ്ഞില്ലെങ്കില്‍
മരണത്തിലെങ്കിലും പ്രിയേ
നീ എന്‍ കൂടെ വരുമോ...?
Friday, June 3, 2011
വിശ്വാസം.......
വിശ്വാസം അതല്ലേ എല്ലാം എന്നൂ പറയും ...പക്ഷെ എന്റെ വിശ്വാസങ്ങളില്‍ പലതും തെറ്റിയിട്ടെ ഉള്ളു ... പലരുടെയും വിശ്വാസം ഞാന്‍ തെറ്റിചിട്ടെ ഉള്ളു ..ചെറുപത്തില്‍ എന്റെ വിശ്വാസം ഞാന്‍ വലിയ നിലയില്‍ എത്തുമെന്നായിരുന്നു ..പക്ഷെ തകര്നടിഞ്ഞ ആ വിശ്വാസത്തിന്റെ മുന്നിലാണ് ഞാനിന്നു നില്‍ക്കുനത് ...പ്രായമാകുമ്പോള്‍ ഇവന്‍ ഞങ്ങളെ നോക്കി കൊളുമെന്ന എന്റെ മാതാപിതാക്കളുടെ വിശ്വാസമാണ് ഞാന്‍ തകര്‍ത്ത്എറിഞ്ഞത് ..സ്നേഹം കനിഞ്ഞു നല്‍കുമെന്ന എന്റെ അനിയന്റെയും സഹോദരിമാരുടെയും ...വിശ്വാസത്തിനെ എനിക്ക് ഒരിക്കലും സാധൂകരിക്കാന്‍ കഴിഞ്ഞില്ല ..ഞാന്‍ സ്നേഹിചിലെങ്കിലും എന്റെ അനിയന്‍ എന്നെ സ്നേഹിക്കുമെന്ന എന്റെ വിശ്വാസം പലപ്പോഴും എന്റെ മുന്നില്‍ പിച്ചിചീന്തപെട്ടു ....എന്നില്‍ നിന്ന് ഒന്നും മറയ്ക്കില്ല എന്നാ എന്റെ വിശ്വാസം പലപ്പോഴും സഹോദരിമാര്‍ ..പൊട്ടിച്ചുഎറിയുന്നത് ഞാന്‍ കണ്ടിട്ട്ഉണ്ട് ..ഒരിക്കലും നീ എന്നെ പിരിയില്ലെന്ന അതിര് കടന്ന എന്റെ ആത്മവിശ്വാസം നിമിഷങ്ങള്‍ കൊണ്ട് അസ്തമിക്കുനത് നോക്കി നില്‍കാനെ കഴിഞ്ഞുള്ളൂ ..തെറ്റ് പറയേണ്ട കാര്യമില്ല കാരണം നിന്റെ വിശ്വാസങ്ങള്‍ക് ശക്തി പകരുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല ..."നമുക്ക് ഒരുമിച്ച് ഒരു സിനിമക് പോകാം ".എന്നെ നിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് പോലും ."എനിക്ക് വെട്ടമില്ലെങ്കില്‍ കാഴ്ചയില്ല " എന്നാ എന്റെ ഉത്തരത്തിനു .... എന്റെ സ്നേഹത്തിനു മേലുള്ള നിന്റെ വിശ്വാസത്തില്‍ മാത്രമല്ല കോട്ടം വരുത്തിയത് ..ഒരു നല്ല ഭര്‍ത്താവായി നിന്നെ സ്നേഹിക്കാനുള്ള എന്റെ കഴിവില്‍ കൂടിയാണ് ....എല്ലാ വിശ്വാസങ്ങളും തെറ്റിചെങ്ങിലും ..."ഇവനെ ഒന്നിനും കൊള്ളില്ല " എന്നുള്ള എല്ലാവരുടെയും വിശ്വാസം കാലാകാലങ്ങളായി ഊട്ടിയുറപ്പിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് ...തകര്നടിഞ്ഞതും തകര്‍ത്ത് എറിയപെട്ടതുമായ ഒരു കുന്നോളം വിശ്വസങ്ങല്കിടയിലാണ് ഞാന്‍ ജീവിക്കുന്നതെങ്കിലും ...ഇനിയും ജീവിക്കാന്‍ എന്നെ പ്രേരിപികുന്ന ഒരു വിശ്വാസമുണ്ട് ..ആ വിശ്വാസത്തിലാണ് ..ഞാന്‍ ഓരോ നിമിഷവും ഞാന്‍ ജീവിചിരികുന്നത് ..ദൂരെയാണെങ്കിലും നീ എന്റെ പ്രണയം അറിയുന്നുണ്ട് എന്നാ വിശ്വാസം ...ഒരു മേയ് ആകാന്‍ കഴിഞ്ഞില്ലെങ്കിലും നീ എന്നെ ഇനിയും എന്നും പ്രനയിക്കുമെന്ന വിശ്വാസം ...നമ്മുടെ പ്രണയം അനശ്വരമാനെന്ന വിശ്വാസം ....മരണം വരെ ഈ വിശ്വാസം തകരില്ലെന്ന വിശ്വാസം .......
Thursday, June 2, 2011
അര്‍ത്ഥമില്ലാത്ത വാക്കുകള്‍
ഒരു പറ്റം അര്‍ത്ഥമില്ലാത്ത വാക്കുകളാണ് ഈ ബ്ലോഗ് നിറയെ എന്ന് തോന്നാം..ഒരു പക്ഷെ അത് ശരിയും ആയിരിക്കാം...കാരണം നഷ്ട പ്രണയത്താല്‍ തകര്നുടഞ്ഞ എന്റെ മന്നസിനു അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും നഷ്ടമയിട്ടുണ്ടാകം .....പക്ഷെ അര്‍ത്ഥമിലാത്ത ഈ വാകുകല്‍ക്കിടയിലും സൂക്ഷ്മമായി പരിശോദിച്ചാല്‍ കണ്ടെത്താവുന്ന ഒരര്തമുണ്ട് , നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍ ഞാന്‍ ഉഴാലുകയനെന്നുള്ള പരമാര്‍ത്ഥം ..നിന്നെ കുറിച്ചുള്ള ചിന്ദകളാണ് ഓരോ നിമിഷവം എന്നെ നയിക്കുന്നത് എന്നെ നഗ്നസത്യം ....
മുംതാസിന്നു വേണ്ടി ഷാജഹാന്‍ പണി കഴിപ്പിച്ച ടാജ്മ്ഹല്‍ പോലെ മറ്റൊന്ന് നിര്‍മിക്കുവാന്‍ എനിക്ക് സാധ്യമല്ല ... ഒമര്‍ ഖയ്യമിനെ പോലെ നിന്നെ കുറിച്ച് ഒരു അനശ്വര കവിത എഴുത്വന്‍ ഞാനൊരു കവിയുമല്ല ..എന്നാല്‍ എന്റെ മനസ്സില്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരുപറ്റം വാകുകളാല്‍ കോറിയിടാന്‍ എനിക്കി ബ്ലോഗ് സഹായകരമാകും ..ഈ വാക്കുകള്‍ അര്‍ത്ഥമില്ലാത്ത ഒരു കൂട്ടം വാക്കുകലയോ ഒരു നിരാശ കാമുകന്റെ ജല്പനങ്ങലായോ മാത്രമേ കാണുന്ന ഒരാള്‍ക് തോന്നുവന്‍ സാധ്യതയുള്ളൂ. ..പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥമില്ല്ലെങ്കിലും ഇതിലെ ഓരോ വാക്കുകളും നീ തന്നെയാണ്.... നിന്റെ സ്നേഹമാണ്.... നമ്മുടെ പ്രണയമാണ് ...ഭൂമിയില്‍ ജീവന്‍ ഉള്ളിടത്തോളം കാലം അനശ്വരമായി എന്റെ ഈ വാക്കുകളും ഈ താളുകളില്‍ കുറിചിടപ്പെടും ,,,സ്വര്‍ണ ലിപികലാളല്ല മറിച്ച് ഹൃദയത്തിന്റെ ഭാഷയില്‍ ...നിനക്കായ് മാത്രം നിന്റെ ഓര്‍മക്കായ് മാത്രം ........
എന്നും നിനക്കായി....
"നീ എന്നില്‍ നിന്നും ഒരുപാടകലെ.." അങ്ങനെയാണ് എന്റെ മനസ്സ് എപ്പോഴും ചിന്തിക്കുന്നത്--ഏറ്റവും പ്രിയപ്പെട്ട നീ എന്റെ അരികില്‍ ഉണ്ടായിട്ടു കൂടി..
എന്താണങ്ങനെ എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല..
പക്ഷെ നമ്മള്‍ തമ്മില്‍ ഒരു വിരല്‍ തുമ്പിന്റെ ദൂരം പോലും ഉണ്ടെന്നു നീ പറയരുത്..അതെന്നെ എത്രമാത്രം വേദനിപ്പിക്കും എന്ന് അറിയുമോ??ഇതൊക്കെയാണെങ്കിലും എനിക്കറിയാം എന്റെ മരണം മാത്രമേ നമ്മളെ ഒന്നാക്കൂ എന്ന്..ഇപ്പോള്‍ ഞാന്‍ അത് സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു..
നീ കരുതുന്നുണ്ടോ മരണത്തോടെ എന്റെ ജീവിതം അവസാനിക്കുകയാണെന്ന്??ഒരിക്കലുമില്ല ...എന്റെ ആത്മാവ് ജീവിക്കും-നിനക്കായി, സ്നേഹിക്കും -നിന്നെ മാത്രം.. മരണത്തിനു ശേഷവും എന്റെ വിരലുകള്‍ നിന്നെ തഴുകും -കാറ്റായി... എന്റെ പ്രണയം നിന്നെ നനയ്ക്കും-നേര്‍ത്ത മഴയായി....പിന്നെ നിന്റെ ശ്വാസത്തില്‍ പോലും നിറയുന്നത് ഞാനായിരിക്കും, ഞാന്‍ മാത്രമായിരിക്കും..!!
ഒന്നുമാത്രം ചോദിച്ചോട്ടെ-- എന്റെ പ്രിയപ്പെട്ടവനെ നീ അറിയുന്നുണ്ടോ ഞാന്‍ നിന്നെ മറ്റെന്തിനെക്കാളും കൂടുതല്‍ സ്നേഹിക്കുന്നു എന്ന്???.................
.
പ്രണയത്തിന്റെ നിറം
പ്രണയത്തിന്റെ നിറമുണ്ടോ ? ഭൂമിയിലെ ഇതൊരു വസ്തുവിനും നിറമുണ്ട് ... എന്നാല്‍ പ്രണയത്തിനു നിറമുണ്ടോ എന്ന് ചോടികനകുമോ എന്ന് ചിലര്‍ വാദിക്കാം..എന്റെ സംശയം എന്ത് കൊണ്ട് പ്രനയതിന്നു നിറമില്ല എന്ന് പറയുന്നു...പ്രണയം കാണാന്‍ പാടാത്തത് കൊണ്ടാണെന്ന് ചിലര്‍ പറയുമായിരിക്കും..ആര് പറഞ്ഞു പ്രണയം കാണാന്‍ പറ്റില്ലെന്ന്..പരിസരം മറന്നു പരസ്പരം കൊക്കുരുമ്മുന്ന..ഇണപക്ഷികള്‍ കാണിച്ചു തരുന്നത് പ്രണയമല്ലേ ...അതിരാവിലേ പെയ്തിറങ്ങുന്ന മഞ്ഞുത്തുള്ളികള്‍ നമ്മളില്‍ പടര്‍ത്തുന്ന അനുഭുതി പ്രണയമല്ലേ? പ്രണയം കാണാം അനുഭവിക്കാം..പിന്നെ എന്തുകൊണ്ട്? പ്രനയടിനു നിറമുണ്ട്,അത് ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കും ഭാവങ്ങള്‍ക്കും റിതുക്കള്‍ക്കും അനുസരിച് മാറികൊണ്ടിരിക്കും. പരസ്പരം ചുംബിക്കുന്ന കമിതാകള്‍ക്ക് പ്രണയത്തിന്റെ നിറം ചുണ്ടിന്റെ ചുവപ്പാണ് ..തെറ്റി തെറിക്കുന്ന മഴയത് കൈ കോര്‍ത്ത് നടക്കുമ്പോള്‍ പ്രണയത്തിനു മഴയുടെ ഭംഗിയാണ് ...അസ്തമയ സൂര്യന്റെ ചെന്ച്ചുവപ്പു നിറം പലപ്പോഴും പ്രണയം കടമെടുക്കരുണ്ട് ..ഇത്ര അധികം സാഹചര്യങ്ങളുടെ മനോഹരിതയിലെക്കും നിറങ്ങളിലേക്കും താദാത്മ്യം പ്രാപിക്കുന്ന മറ്റൊരു ഭാവമില്ല വികാരമില്ല ....പ്രണയത്തിനു മാത്രം കഴിയുന്ന ഒരു അവസ്ഥാന്ദരം ആണ് അത് ...ചുരുക്കി പറഞ്ഞാല്‍ പ്രണയത്തിനു നിറമുണ്ട് പക്ഷെ അത് സ്ഥായി അല്ല ...അത് സ്ഥായി ആവണമെങ്കില്‍..പ്രണയിക്കുന്ന ഹൃദയം മരണത്തെ പുല്കണം ..കാരണം മരണത്തിനു മാത്രമേ പ്രണയത്തിന്റെ വേലി യെട്ടങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളു യഥാര്‍ത്ഥത്തില്‍ മരണത്തിനു ശേഷം മാത്രമേ പ്രണയ്തിന്നു സ്ഥായിയായ് ഒരു നിരമുല്ല് ..അത് ഇരുട്ടിന്റെ നിറമാണ് കട്ട പിടിച്ച തണുത്തുറഞ്ഞ ഇര്രുടിന്റെ നിറം .. എനിക്കതറിയാം കാരണം ഈ ജനലകല്ക് അപ്പുറത് ....എന്നെ മാടി വിളിച്ചു കൊണ്ട് മരണം കാത്തു നില്കുന്നുണ്ട്...പ്രണയത്തിന്റെ സ്ഥായിയായ് നിറം എനിക്ക് പകര്‍ന്നു നല്കാനയിട്ടു
Wednesday, June 1, 2011
മഴ
മഴയുടെ സംഗീതം പ്രണയത്തിന്‍റെ കൂടി ആണ് എന്ന് എനിക്ക് പലവട്ടം തൊന്നിയിട്ടുണ്ട് ..
തുള്ളി തുള്ളിയായ് പെഴ്തിറങ്ങുന്ന മഴ എന്നും എന്റെ മനസ്സില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ വാരി വിതരിയിട്ടിറെട്ടെ ഉള്ളു ....
മഴയുടെ അതെ ഗന്ധമായിരുന്നു അവള്‍ക് ..
ചിന്നി ചിതറുന്ന മഴത്തുള്ളികള്‍ അവളുടെ പോട്ടിചിരികളാണ് എനിക്ക് മടക്കി തന്നിടുള്ളത് ...
പറയാതെ പെയ്തിറങ്ങുന്ന മഴ അവളുടെ സ്നേഹം പോലെ തന്നെയായിരുന്നു ...
നിറഞ്ഞു തുളുമ്പുന്ന ആ സ്നേഹം എന്നിലേക് വര്ഷിക്കുന്നത് പോലെ തോന്നും ..
മഴയും അവളെ പോലൊരു കൊച്ചു കുറുമ്പി തന്നേഎ ...
നിനചിരികാത്ത ഒരു നിമിഷം .... എന്നെ തനിച്ചാക്കി പോകുന്ന നിന്നെ ..
പക്ഷെ എനിക്കൊരിക്കലും വെറുകുവാന്‍ കഴിയില്ല ...
കാരണം നിന്നില്‍ ഞാന്‍ അവളെ തന്നെയാണ് കാണുനത് .
അവളില്‍ ഞാന്‍ എന്നെയും ...
നിന്റെ ഭാവങ്ങള്‍ ....
ചിലപ്പോള്‍ നീയൊരു മഴ പോലെ ,
ആദ്യം നനുത്ത ചാറ്റല്‍ മഴയായ്
പ്രതീക്ഷയുടെ ആകാശത്ത് മഴവില്‍ ചിത്രങ്ങള്‍ വരയ്ക്കും ..
നിന്നെയൊന്നു തൊടാന്‍ ജനല്‍പാളികള്‍ തുറക്കുമ്പോള്‍
നീയൊരു പെരുമഴയായ് പെയ്തു തുടങ്ങും....
ആ പ്രണയമഴയില്‍ നനഞ്ഞു നിന്നോട് ചേരാന്‍
ഞാന്‍ ഓടിയെത്തുമ്പോഴേക്കും
മനസ്സില്‍ പുതു മണ്ണിന്‍റെ ഗന്ധം മാത്രം ബാക്കിയാക്കി
നീ പോയിക്കഴിഞ്ഞിട്ടുണ്ടാവും........
കടലോളം പ്രണയം ഹൃദയത്തിലൊളിപ്പിക്കും______
വെയിലറിയാത്ത, മഴ കൊള്ളാത്ത ,തിരയില്‍ നനഞ്ഞ പ്രണയം..
ഉള്ളിലാ പ്രണയകടല്‍ ആര്‍ത്തിരമ്പുമ്പോഴും
ഒന്നുമറിയാത്ത പോലെ നീ
മൗനത്തിന്‍റെ ആഴങ്ങളില്‍ മയങ്ങും....
എങ്കിലും നിന്‍റെ നെഞ്ചില്‍ ചേര്‍ന്നിരുന്നാല്‍ എനിയ്ക്കു കേള്‍ക്കാം
ആ പ്രണയ കടലിന്‍റെ ഇരമ്പല്‍ .........
എന്നാല്‍ നീ അഗ്നിയാവുന്നതാണെനിക്കിഷ്ടം ....
ആദ്യമൊരു കനലായ് എന്‍റെ നെഞ്ചില്‍ എരിഞ്ഞു
തുടങ്ങണം നിന്‍റെ പ്രണയം ...
Tuesday, May 31, 2011
എന്റെ നിനക്ക്.....
നിന്നെകുറിച്ച്എഴുതാനാണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത്....നമ്മുടെ പ്രണയത്തെ കുറിച്ചും....
നമ്മുടെ പ്രണയം ഒരു ബ്ലോഗില്‍,അതില്‍ നിറയുന്ന അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നെനിക്കറിയാം,എങ്കിലും .........
പുലരിയില്‍ വിരിയുന്ന പൂവില്‍, അതിന്റെ ഇതളിലെ മഞ്ഞുതുള്ളിയില്‍,
രാത്രിമഴയുടെ സംഗീതത്തില്‍, കടലിന്‍റെ അലയൊലിയില്‍...എല്ലാത്തിലും,എല്ലാത്തിലും നിന്നോടുള്ള പ്രണയമാണ്.. ഈ പ്രപഞ്ചത്തിലുള്ള എല്ലാം നിന്നോട് പറയുന്നത് എന്‍റെ പ്രണയമല്ലേ?????
നീ ഇത് വായിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് എനിക്കറിയാം.എന്നാലും നാളെ ഞാന്‍ ഇല്ലാതാകുമ്പോള്‍ ഞാന്‍ എഴുതി വയ്ക്കുന്ന വാക്കുകളിലൂടെ നിലനില്‍ക്കട്ടെ, എല്ലാവരും അറിയട്ടെ എനിക്ക് നിന്നോടുള്ള പ്രണയം....
നിന്നെ ഇത്രമേല്‍ സ്നേഹിച്ചിരുന്ന ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നു എന്നും, ഞാന്‍ സ്നേഹിക്കുന്ന പോലെ നിന്നെ വേറെ ആര്‍ക്കും ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല എന്നും ഈ ലോകം അറിയട്ടെ..
നമ്മുടെ പ്രണയം കാലാതീതമായി നിലനില്‍ക്കട്ടെ...............
Subscribe to:
Comments (Atom)

















